Advertisment

ഒരു കുടുംബത്തിലെ നാലു പേരും സുഹൃത്തും കടലില്‍ മുങ്ങിമരിച്ചു

New Update

മുംബൈ: ഒരു കുടുംബത്തിലെ നാലു പേരും കുടുംബ സുഹൃത്തും രത്‌നഗിരിയിലെ കടപ്പുറത്ത് മുങ്ങി മരിച്ചു. കെന്നത്ത് മാസ്‌റ്റേഴ്‌സ്(56) എന്നയാളും ഡിസൂസ കുടുംബത്തിലെ മോനിക്കാ(44), സനോമി(22), റേച്ചര്‍(19), മാത്യൂ ഡിസൂസ(18) എന്നിവരാണ് മരിച്ചത്. റിത(70) കെന്നത്തിന്റെ ഭാര്യ ലീന(52) എന്നിവരും സഞ്ചാര സംഘത്തിലുണ്ടായിരുന്നെങ്കിലും ഇവര്‍ കടലിലേയ്ക്കിറങ്ങാതിരുന്നത് രക്ഷയായി.

publive-image

അടുത്ത സുഹൃത്തുക്കളായ ഡിസൂസ, മാസ്‌റ്റേഴ്‌സ് ഫാമിലി കുറച്ചു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയ്ക്കായാണ് പുറപ്പെട്ടത്. രത്‌നഗിരിയിലെ ദേവ്‌രുഗ് സന്ദര്‍ശിച്ചതിന് ശേഷം ആരേ-വാരേ ബീച്ചിലേയ്ക്ക് എത്തുകയായിരുന്നു. മുംബൈയില്‍ തുടരുന്ന കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചിറങ്ങിയ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. ദൂരത്തേയ്ക്ക് ഇവര്‍ നീന്തുകയും കാറ്റു മൂലം രൂപപ്പെട്ട ചെറു ചുഴിയില്‍പ്പെടുകയുമായിരുന്നു

Advertisment