Advertisment

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടികൂടിയത് 10 കോടിയുടെ കള്ളപ്പണം

New Update

ജലന്ധര്‍ : ബിഷപ്പ്  ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടികൂടിയത് 10 കോടിയുടെ കള്ളപ്പണം. കണക്കില്‍പ്പെടാത്ത പണമാണ് ഇതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കള്ളപ്പണവുമായി ജലന്ധറിലെ വസതിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Advertisment

publive-image

ഫാ. ആന്റണിക്കൊപ്പം വേറെ ആറുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. തരണ്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലുള്ളതെന്നാണ് സൂചന.

ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്.

Advertisment