Advertisment

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സമരയാത്ര സമാപിച്ചു

New Update

publive-image

Advertisment

വിദ്യാർത്ഥികൾക്ക് വേണ്ടി ഫ്രറ്റേണിറ്റി സമാഹരിച്ച മൊബൈൽ ഫോണുകൾ യാത്ര ക്യാപ്റ്റൻ മുനീബ് എലങ്കമൽ ശ്രീജ മാട്ടുമുറിക്ക് കൈമാറുന്നു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ്. പ്രസിഡന്റ്‌ നഈം ഗഫൂർ, ആയിഷ മന്ന എന്നിവർ സമീപം

കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസ വിവേചനം നേരിടുന്ന ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന സമരയാത്ര സമാപിച്ചു.

രണ്ടു ദിവസം നീണ്ടു നിന്ന സമരയാത്ര സംഘം കോഴിക്കോട് ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ പ്രതിസന്ധി നേരിടുന്ന ഇരുപതോളം സ്ഥലങ്ങളാണ് സന്ദർശിച്ചത്. അമ്പലക്കുന്നു എസ്. ടി കോളനി, മുതുകാട് കോളനി, അഴിയൂർ, കാവിലുംപാറ തുടങ്ങിയ പ്രദേശങ്ങളാണ് സംഘം യാത്രയുടെ രണ്ടാം ദിനം സന്ദർശിച്ചത്.

യാത്ര ക്യാപ്റ്റൻ മുനീബ് എലങ്കമൽ ഓരോ പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുമായും സംസാരിക്കുകയും, വിദ്യാഭ്യാസ പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ ഉടൻ നടത്തുമെന്നും വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.

ഫ്രറ്റേണിറ്റി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സമാഹരിച്ച ആറു മൊബൈൽ ഫോണുകൾ യാത്രക്കിടയിൽ മുനീബ് എലങ്കമൽ മാട്ടുമുറി കോളനിയിലെ വിദ്യാർത്ഥികൾക്കായി കൈമാറി. കാവിലുംപാറയിലെ പത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

തീരപ്രദേശങ്ങൾ, പട്ടികജാതി പട്ടികവർഗ കോളനികൾ മലയോര മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജില്ലയിൽ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസ ഭൂപടത്തിൽ നിന്നും പുറത്തു നിൽക്കുന്നത്.

ഈ വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ജാഥ ക്യാപ്റ്റൻ മുനീബ് എലങ്കമൽ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി ഫ്രറ്റേണിറ്റി തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ക്യാപ്റ്റൻ ആയിഷ മന്ന, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്റുമാരായ അഫീഫ് ഹമീദ്, സജീർ ടി.സി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജാഹിദ് മേപ്പയ്യൂർ,മുബഷിർ ചെറുവണ്ണൂർ, ആദിൽ മടപ്പള്ളി എന്നിവർ സംസാരിച്ചു.

fraternity movement
Advertisment