Advertisment

ഇന്ധന നികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകണം - വിവിധ സംഘടനകൾ

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ് മുക്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ സമസ്ത മേഖലകളും മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാർ കൊവിഡ് നാലാംഘട്ട ഇളവിൽ ഭൂരിഭാഗം മേഖലകൾക്കും പ്രവർത്തനാനുമതി ലഭിച്ചുകഴിഞ്ഞു.

ഈ സാഹചര്യത്തിൽ തളർന്നു കിടക്കുന്ന വിവിധ മേഖലകൾക്കും ഉണർവു പകരാൻ ഇന്ധന നികുതി ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തി ആശ്വാസം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, എണ്ണക്കമ്പനികളും തയ്യാറാവണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വിവിധ സംഘടനകളുടെ അടിയന്തര സംയുക്ത ഓൺലൈൻ യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, ജി എസ് ടി പരാതി പരിഹാര കൗൺസിൽ മേഖല അംഗവും, സംസ്ഥാന ഫെസിലിറ്റേഷൻ കമ്മിറ്റി അംഗവുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

ഇന്ധന തിരുവ കുറയുന്നത് വഴി വരുമാനക്കുറവ് ഉണ്ടാകുമെങ്കിലും മറ്റു മേഖലകളിലെ വരുമാന വർദ്ധന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഗുണകരമാകുമെന്ന് കാര്യകാരണസഹിതം അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു.

ടൂവീലർ, ഓട്ടോ, ടാക്സി, ബസ്, തീവണ്ടി സർവീസ് നിരക്ക് വർധിപ്പിക്കാതെ ആരംഭിക്കാൻ കഴിയും. അതുവഴി ഇന്ധന ഉപയോഗം കൂടുകയും, നികുതി വരുമാനം ഗണ്യമായി വർധിക്കും ഈ ആവശ്യത്തിന് ജനപ്രതിനിധികൾ, സംസ്ഥാന സർക്കാർ, വാണിജ്യ--വ്യവസായ ട്രേഡ് യൂണിയനുകൾ, യാത്ര സംഘടനകൾ, കേന്ദ്ര തല മന്ത്രാലയത്തിൽ ജി എസ് ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തണം.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് എം. കെ,. അയ്യപ്പൻ, ഖജാൻജി എം. വി, കുഞ്ഞാമു( മലബാർ ഡെവലപ്മെന്റ് കൗൺസിൽ), സുബൈർ കൊളക്കാടൻ( പ്രസിഡന്റ് കാലിക്കറ്റ് ചേംബർ), പി ആഷിം, കെ സലീം (സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ), പി. ഐ. അജയൻ ( ചെയർമാൻ ഉപഭോക്തൃ വിദ്യാഭ്യാസമിതി), എം. ഇ. അഷ്റഫ്, എം. എൻ. ഉല്ലാസൻ, ( സിറ്റി മർച്ചന്റ്സ് ) സി. സി. മനോജ്‌. ടി. പി. വാസു ( ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), ജോഷി പോൾ, കുന്നോത്ത് അബൂബക്കർ, ( ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ), ലയൺ എം. വി. മാധവൻ, സി. വി. ജോസി എന്നിവർ പങ്കെടുത്തു.

kozhikode news
Advertisment