Advertisment

ഐ എൻ എൽ പിളർപ്പ്: "അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ പിന്തുണ; സൗദിയിലെ സംഘടന അഖിലേന്ത്യാ കമ്മറ്റിയുടെ കൂടെയെന്ന വാർത്ത വ്യാജം; നീതി രഹിതമായ ഇടപെടലുകളെ സംസ്ഥാന കമ്മറ്റിയുടെയോ അഖിലേന്ത്യാ കമ്മറ്റിയുടെയോ ഭാഗത്ത് നിന്നായാലും ഇനിയും എതിർക്കും": ഐ എം സി സി സൗദി നാഷണൽ കൗൺസിൽ

New Update

publive-image

Advertisment

ജിദ്ദ: ഐ എൻ എൽ സംഘടനയിൽ രൂപപ്പെട്ട നിലവിലെ പ്രതിസന്ധി അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഐ എൻ എൽ പ്രവാസി പോഷക സംഘടനയായ ഐ എം സി സി സൗദി നാഷണൽ കമ്മിറ്റി പ്രവർത്തകരും അനുഭാവികളും.

ഒരു നിലക്കും പാർട്ടിയിൽ ഐക്യം ഉണ്ടാവരുതെന്ന് നിർബന്ധമുള്ള ഒരു വിഭാഗമാണ് എറണാംകുളത്ത് നടന്ന സംസ്ഥാന സെക്രെട്ടറിയറ്റ് മീറ്റിങ്ങിനോടനുബന്ധിച്ചു പാർട്ടിയെ സമൂഹത്തിൽ താറടിച്ചു കാണിക്കും വിധമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തതെന്ന് ബുധനാഴ്ച ചേർന്ന സൗദി ഐ എം സി സി നാഷണൽ കൗണ്‍സിൽ അംഗങ്ങളുടേയും പ്രവിശ്യാ കമ്മറ്റി ഭാരവാഹികളുടേയും യോഗം വിലയിരുത്തി. ഓൺലൈൻ വഴിയായിരുന്നു യോഗം.

ഐ എൻ എൽ പിളർപ്പ് സംബന്ധിച്ച് നാട്ടിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ യോഗം ഐക്യകണ്ഡേന തീരുമാനിച്ചു. യോഗത്തിൽ സംസാരിച്ചവരില്‍ ഭൂരിഭാഗം പേരും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിനെ പിന്തുണച്ചുവെന്നും ചില പ്രതിനിധികള്‍ അനുരഞ്ജന ശ്രമങ്ങളുടെ ഫലം കാത്തുനിൽക്കണമെന്ന് നിർദേശിച്ചതായും യോഗം സംബന്ധിച്ച് ഇറക്കിയ പ്രസ്താവനയിൽ പ്രസിഡണ്ട് എ എം അബ്ദുല്ലക്കുട്ടി, ജനറൽ സെക്രട്ടറി ഹനീഫ് അറബി, ട്രഷറർ നാസർ കുറുമാത്തൂർ, ഓർഗനൈസിംഗ് സെക്രട്ടറി മുഫീദ് കൂരിയാടൻ എന്നിവർ വിവരിച്ചു.

മറ്റു ചിലർ തങ്ങളുടെ പ്രാദേശികമായ പാര്‍ട്ടി ഘടകങ്ങളോടൊപ്പം നിൽക്കുമെന്ന് അഭിപ്രായപ്പെട്ടതായും പ്രസ്താവന തുടർന്നു. അതേസമയം, മൂന്നാം തിയ്യതി നടക്കുന്ന സ്റ്റേറ്റ് കൗൺസിലിന് ശേഷം സൗദി ഐ എം സി സി നാഷണൽ എക്സിക്യൂട്ടീവ് ചേർന്നായിരിക്കും സൗദി കമ്മിറ്റിയുടെ നിലപാടുകൾ അറിയിക്കുകയെന്നും പ്രസ്താവന പറയുന്നു.

സൗദി ഐ എം സി സി കൃത്യമായ നിലപാടിൽ നീങ്ങുന്നതിനാൽ സംസ്ഥാന കമ്മിറ്റിയുടെയും അഖിലേന്ത്യാ കമ്മിറ്റിയുടെയും നീതിരഹിതമായ നിലപാടുകളെ ഇനിയും എതിർക്കുമെന്നും സൗദിയിലെ സംഘടന വ്യക്തമാക്കി.

സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എ എം അബ്ദുള്ളക്കുട്ടിയെ തൽസ്ഥാനത്ത് നിന്ന് ഐ എൻ എൽ ദേശീയ അധ്യക്ഷൻ പുറത്താക്കിയിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോ പാർട്ടിയുടെ മന്ത്രിയോ അല്ല അടിസ്ഥാന കാരണങ്ങളെന്നും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് മന്ത്രിയെ പാർട്ടിയിലെ പിളർപ്പിലേക്ക് വലിച്ചിഴക്കുന്നതെന്നും സൗദി കമ്മിറ്റി നിരീക്ഷിച്ചു.

ഏതാനും വർഷങ്ങളായി പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പ് പ്രവർത്തനം സമയബന്ധിതമായി പരിഹരിക്കുന്നത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റി എന്നും പാർട്ടിയിലെ ഐക്യം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടി പരിപാടികളോട് സഹകരിക്കില്ലെന്നും പ്രമേയത്തിലൂടെ ഐ എൻ എൽ നേതൃത്വത്തെ സൗദി ഐ എം സി സി നേരത്തെ അറിയിച്ചിരുന്നു.

പ്രശ്ന പരിഹാരത്തിന് സൗദി ഐ എം സി സിയുടെ നേതൃത്വത്തിൽ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. നാഷണൽ കൗൺസിൽ അംഗങ്ങളും പ്രവിശ്യ ഭാരവാഹികളും പങ്കെടുത്ത യോഗം ജി സി സി കമ്മറ്റി ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ് ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് എ എം അബ്‌ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ട്രഷറി നാസർ കുറുമാത്തൂർ, ഓർഗനൈസിംഗ് സെക്രട്ടറി മുഫീദ് കൂരിയാടൻ, വൈസ് പ്രസിഡണ്ടുമാരായ കരീം മൗലവി കട്ടിപ്പാറ (മദീന), അബ്ദുൽ റഹിമാൻ ഹാജി (അബഹ), എൻകെ ബഷീർ കൊടുവള്ളി (അൽ ഖസീം), സെക്രട്ടറിമാരായ മൻസൂർ വണ്ടൂർ (ജിദ്ദ), യൂനുസ് മൂന്നിയൂർ (അൽ ഖുറയാത്), നൗഷാദ് മാര്യാട് (മക്ക), അബ്ദുൽ കരീം പയമ്പ്ര (ജുബൈൽ), മൊയ്‌തീൻ ഹാജി തിരൂരങ്ങാടി (അദം), ജിദ്ദ പ്രവിശ്യാ കമ്മറ്റി ഭാരവാഹികളായ എപി. അബ്ദുൽ ഗഫൂർ (ജനറൽ സെക്രട്ടറി, സിഎച്ച് ജലീൽ (വൈസ് പ്രസിഡണ്ട്) ഷാജി അരിമ്പ്രത്തൊടി, അബ്ദുൽ മജീദ് (സെക്രട്ടറി), ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തൃരൂരങ്ങാടി, ഷഹീർ കാളംപ്രാട്ടിൽ, അമീർ പുകയൂർ, കിഴക്കൻ പ്രവിശ്യ ഭാരവാഹികളായ റാഷിദ് കോട്ടപ്പുറം, ഇർഷാദ് കളനാട്, സലിം ആരിക്കാടി (ദമ്മാം), നവാഫ് ഓസി, ഹംസ കാട്ടിൽ (ജുബൈൽ), ഖലീൽ ചട്ടഞ്ചാൽ, ഹാരിസ് എസ്.എ, പിസി. ഷാജുദ്ധീൻ കിഴ്ശ്ശേരി, നജ്മുദ്ധീൻ മുക്കൻ (അൽഖോബാർ), ശിഹാബ് വടകര (അൽ ഹസ), റിയാദ് പ്രവിശ്യ ഭാരവാഹികളായ റിയാസ് ഇരുകുളങ്ങര (ട്രഷറർ), റഷീദ് ചിറക്കൽ (വൈസ് പ്രസിഡണ്ട്, ഷാജഹാൻ ബാവ (സെക്രട്ടറി), മുഹമ്മദ് ഫാസിൽ, അഷ്റഫ് കൊടുവള്ളി, യാമ്പു യൂണിറ്റ് പ്രസിഡണ്ട്‌ ഹനീഫ പുത്തൂർമഠം, മദീന കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് കൊണ്ടാടൻ, സൈനുദ്ധീൻ അമാനി (അബഹ), അൽഖുറയാത് യൂണിറ്റ് ഭാരവാഹികളായ സലിം കൊടുങ്ങല്ലൂർ, അബ്ദുൽ ജലീൽ, നിസാം കൊല്ലം, ഷെരീഫ് തെക്കൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് അറബി സ്വാഗതം പറഞ്ഞു.

സൗദി ഐ എം സി സിയുടെ പേരിൽ വന്ന വാർത്ത വ്യാജം

"സൗദി ഐ എം സി സി അഖിലേന്ത്യാ കമ്മറ്റിയുടെ കൂടെ" എന്ന തരത്തിൽ പത്രങ്ങളിൽ (സത്യം ഓൺലൈൻ ഒഴികെ) വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അഖിലേന്ത്യാ അധ്യക്ഷൻ സ്ഥാനഭ്രഷ്ടനാക്കിയ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് എ എം അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ള സൗദിയിലെ നേതാക്കൾ വിവരിച്ചു.

സൗദി ഐ എം സി സി കമ്മിറ്റി ഗ്രൂപ്പിൽ നിന്ന് വാർത്തകൾ ചോർത്തിയത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൽ സംഘടനയിലെ അംഗത്വം തന്നെ രാജി വെച്ച ആളുടെ നേതൃത്വത്തിൽ രൂപം കൊണ്ടിരിക്കുന്ന വ്യാജ കമ്മറ്റിയുടെ പേരിലാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വ്യാജ വാർത്തകളെന്ന് ഈ നേതാക്കൾ വ്യക്തമാക്കി. വാർത്തയിൽ പരാമർശിച്ചവരിൽ മൂന്ന് പേർ മാത്രമാണ് ഐ എം സി സിക്കാർ എന്നും മറ്റുള്ളവരൊക്കെ സംഘടനയിൽ ഇല്ലാത്തവരോ മുസ്ലിംലീഗ് പ്രവർത്തകരോ ആണെന്നും ഇവർ ആരോപിച്ചു.

NEWS
Advertisment