Advertisment

ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2020: സംഘാടക സമിതി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. 2020 ജനുവരി ആദ്യവാരമാണ് ആഘോഷങ്ങള്‍ അരങ്ങേറുക.

Advertisment

publive-image

“ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2020” എന്ന്‍ പേരിട്ടിരിക്കുന്ന പരിപാടിയുടെ മുഖ്യ സ്പോണ്സര്‍ റിയാദിലെ പ്രമുഖ വ്യാപാര സംരംഭകരായ ഫ്യൂച്ചര്‍ എജുക്കേഷനും, സഹസ്പോണ്സര്‍ മുഹന്നദ് ബുക്ക്‌ സ്റ്റോറുമാണ്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തി, പ്രവാസികളുടെ താങ്ങും തണലുമായ കേളി, 2001 ലാണ് രൂപീകൃതമായത്.

മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ആഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി പ്രസിഡണ്ട് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷതയും കേളി വൈസ് പ്രസിഡണ്ട് ടി ആർ സുബ്രഹ്മണ്യന്‍ ആമുഖ പ്രഭാഷണവും നടത്തി. കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെപിഎം സാദിഖ്‌ യോഗം ഉത്ഘാടനം ചെയ്തു.

ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി ആക്ടിംഗ് സെക്രട്ടറി സുധാകരൻ കല്യാശ്ശേരി സംഘാടക സമിതി പാനലും അവതരിപ്പിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌ കുമാര്‍, ഗോപിനാഥന്‍ വെങ്ങര, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം ചടങ്ങിന് നന്ദി പറഞ്ഞു.

സുനില്‍ കുമാര്‍ (ചെയര്‍മാന്‍), രാജേഷ് ചാലിയാർ (വൈസ് ചെയര്‍മാന്‍), പ്രിയ വിനോദ് (വൈസ് ചെയര്‍ പേഴ്‌സണ്‍), സുരേഷ് കണ്ണപുരം (കണ്‍വീനര്‍), സുനിൽ കുമാർ, സീബ കൂവോട് (ജോ.കണ്‍വീനര്‍മാര്‍), സെബിൻ ഇഖ്ബാൽ (ട്രഷറർ), ബിജി തോമസ്, ലീന കോടിയത്ത് (ജോയിന്റ് ട്രഷറർമാർ), സജിത് കെ പി (പ്രോഗ്രാം കൺവീനർ), മുഹമ്മദ്‌ നസീർ (ഗതാഗതം), ജവാദ് പരിയാട്ട് (പബ്ലിസിറ്റി), സെൻ ആന്റണി (ഭക്ഷണം), ഹുസൈൻ മണക്കാട് (വളണ്ടിയർ ക്യാപ്റ്റൻ) എന്നിവരടങ്ങുന്നതാണ് 101 അംഗ സംഘാടക സമിതി.

പ്രമുഖ സാംസ്കാരിക നായകർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കേളി അംഗങ്ങളും കേളി കുടുംബവേദി അംഗങ്ങളും പങ്കെടുക്കുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പരിപാടികള്‍ എന്നിവ വാര്‍ഷികത്തോടനുബന്ധിച്ച് അരങ്ങേറും. ഇന്റര്‍ കേളി ഫുട്ബാള്‍ മത്സരവും ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2020ന്‍റെ ഭാഗമായി നടക്കും.

future education
Advertisment