Advertisment

ജി. ജി. ഐ ഒന്നാം വാര്‍ഷികം "ഉല്ലാസം 2020 "ആഘോഷിച്ചു

New Update

ജിദ്ദ: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഗുഡ്‌ വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി. ജി. ഐ) ഒന്നാം വാര്‍ഷികം (ഉല്ലാസം 2020) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ദഹബാനിലെ ദുര്‍റത്തുല്‍ അറൂസ് റിസോര്‍ട്ടില്‍ നടന്ന വാർഷി കാഘോഷ ഏകദിന ക്യാമ്പ് മലയാളം വേരുകളുള്ള ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി, മൊസാകോ കമ്പനി ചെയര്‍മാന്‍ മുഹമ്മദ് സഈദ് മലൈബാരി എന്നീ സൗദി പൗരപ്രമുഖരുടെ സാന്നിധ്യം കൊണ്ടും ആവേശദായകമായി.

Advertisment

publive-image

ജനിച്ചുവളര്‍ന്നത് സൗദിയിലാണെങ്കിലും കേരളവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഇരുവരും ക്യാമ്പംഗങ്ങളോടൊപ്പം പാടിയും പറഞ്ഞും സ്മൃതികളില്‍ മധുവൂറും സ്മരണകള്‍ പങ്കുവെച്ചും സംഗമത്തെ ചൈതന്യവത്താക്കി.

സൗദി അറേബ്യയില്‍ സാമ്പത്തികമായ പുത്തനുണര്‍വ്വിന്‍്റെ കാലമാണ് വരാനിരിക്കുന്നതെന്നും അത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും വാര്‍ഷികാ ഘോഷം ഉദ്ഘാടനം ചെയ്ത്‌ മുഹമ്മദ് സഈദ് മലൈബാരി പറഞ്ഞു. പിതാമഹന്‍ വാഗണ്‍ ട്രാജഡിയില്‍ രക്തസാക്ഷിയായതും പ്രപിതാമഹന്‍ മലപ്പുറം വലിയങ്ങാടിയില്‍ ബ്രിട്ടീഷ് പടയോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചതും മലയാളിയായ മാതാവിന്റെ വാത്സല്യത്തിന്റെ ഈറനണിയും കഥകളും, മലയാളികള്‍ ഫദ്‌ല് മലൈബാരി എന്ന് വിളിക്കുന്ന ശൈഖ് അബ്ദു റഹ്മാന്‍ മലൈബാരി വിവരിച്ചപ്പോള്‍ സ്വയം വിതുമ്പുകയും സദസ്യരെ കണ്ണീരിലാഴ്ത്തു കയും ചെയ്തു.

അകാലത്തില്‍ മരണപ്പെട്ട മാതൃസഹോദരന്റെ അറബി അറിയാത്ത മകളെ കല്യാണം കഴിക്കാന്‍ മാതാവ്, സൗദിയില്‍ ജനിച്ച് വളര്‍ന്ന മലയാളം ഒട്ടുമറിയാത്ത തന്നെ നിര്‍ബന്ധിച്ചതിന്റെ പൊ രുള്‍  ദൈവാനുഗ്രഹം പെയ്തിറങ്ങിയ പില്‍ക്കാല ജീവിതത്തില്‍നിന്ന് അദ്ദേഹം ഓര്‍ത്തെടുത്തത് ആവേശപൂര്‍വമായിരുന്നു.

ചടങ്ങില്‍ ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് മുസ്തഫ വാക്കാലൂര്‍ അവതരിപ്പിച്ചു. സെക്രട്ടറി കബീര്‍ കൊ ണ്ടോട്ടി ക്യാമ്പംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

ഡോ. ഇസ്മായില്‍ മരിതേരി (പ്രണയത്തിന്റെ അലൗകിക സൗന്ദര്യം), ഹസന്‍ ചെറൂപ്പ (പ്രകൃതി ജീവനകല), മുസ്തഫ വാക്കാലൂര്‍ (വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ നവസമീപനങ്ങള്‍), ഇബ്രാ ഹിം ശംനാട് (മൂസാനബിയുടെ ജീവിതം ആധുനിക പരിപ്രേക്ഷ്യത്തില്‍) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

സെക്രട്ടറി എ.പി.എ ഗഫൂറിർ ഏകാംഗം അവതരിപ്പിച്ചു. സാദിഖലി തുവ്വൂര്‍, കെ.ടി മുസ്തഫ പെരുവള്ളൂര്, അബ്ദുറഹിമാന്‍ കാളമ്പ്രാട്ടില്‍, നൗഫല്‍ പാലക്കോത്ത്, നജീബ് പാലക്കാത്ത്, ഷാജി ഉമര്‍ കൂട്ടിലങ്ങാടി, പി.എം മുര്‍തള, ജലീല്‍ കണ്ണമംഗലം, എ.എം. അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി എന്നിവരും പരിപാടികൾ അവതരിപ്പിച്ചു..

Advertisment