Advertisment

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല,അറിയാതെ ചെയ്ത കുറ്റങ്ങള്‍ക്ക് ഭരണഘടനാപരമായി പിണറായിക്ക് ബാദ്ധ്യതയില്ല; ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുളളൂവെന്ന് മന്ത്രി ജി സുധാകരന്‍

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.

Advertisment

publive-image

അറിയാതെ ചെയ്ത കുറ്റങ്ങള്‍ക്ക് ഭരണഘടനാപരമായി പിണറായിക്ക് ബാദ്ധ്യതയില്ലെന്നും ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ രാമായണമാസത്തില്‍ പ്രതിപക്ഷവും ബി ജെപിയും വേട്ടയായി. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊളളാന്‍ അവര്‍ക്കായിട്ടില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു.

g sudhakaran
Advertisment