Advertisment

സൗദിയില്‍ നിന്ന് ഒക്ടോബറില്‍ ആരംഭിക്കുമെന്നുള്ളത് വ്യാജവാര്‍ത്തയെന്ന്‍ : ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്‍ :

author-image
admin
New Update

റിയാദ്- സൗദിയില്‍ നിന്ന് അന്ത്രാഷ്ട്ര വിമാനസര്‍വീസ് തുടുങ്ങുന്നു എന്ന തരത്തില്‍ നിരന്തരമായി വ്യാജ വാര്‍ത്തകളാണ് കഴിഞ്ഞ  ഏതാനും ആഴ്ചകളിലായി വന്നുകൊണ്ടിരിക്കുന്നത്.  ഏറ്റവും ഒടുവില്‍  സൗദി അറേബ്യയില്‍ ഒക്ടോബറില്‍ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കു മെന്നതരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്‍ (ജി.എ.സി.എ) തള്ളിയിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ വാട്ട്സപ്പ് വഴി പ്രചരിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Advertisment

publive-image

വ്യാജമായ നിർമിച്ച സർക്കുലറാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സർക്കുലർ വ്യാജമാണെന്നും അതില്‍പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജി.എ.സി.എ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വക്താവ് ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍ റൌസ് ഒരു മാധ്യമത്തിന് നല്‍കിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞു.

അഭ്യന്തര വിമാനങ്ങള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സർവീസുകള്‍ പുനരാരംഭിക്കാന്‍ ജി.എ.സി.എ തീയതി നിശ്ചയിച്ചിട്ടില്ല. ഒക്ടോബർ വരെ അന്താരാഷ്ട്ര വിമാനങ്ങളില്ല എന്ന തലക്കെട്ടിലാണ് അഭ്യൂഹം പ്രചരിക്കുന്നത്.ഇത്തരം വ്യാജവാര്‍ത്തകളില്‍ കുടുങ്ങാതെ ഔദ്യോഗിക സംവിധാനം മാത്രം ഫോളോ ചെയ്യുക എന്നതാണ് അനുകരണിയമായ മാര്‍ഗ്ഗം

Advertisment