Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടെക്സ്റ്റൈയിൽസ് & ഗാർമെൻ്റ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വ്യാപാരികൾക്ക് നൽകിയ അമിതവൈദ്യുതി താരിഫ് കുറക്കുക, ലോക്ക് ഡൗൺ കാലത്ത് അടച്ചിട്ട കടകൾക്ക് നൽകിയ ബിൽ തുക പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ടെക്സ്റ്റൈയിൽസ് & ഗാർമെൻ്റ് അസോസിയേഷൻ മാർക്കറ്റ് റോഡിൽ നടത്തിയ പ്രതിഷേധ സമരം ജില്ല പ്രസിഡൻ്റ് എം.കുമാരൻ ഉദ്ഘാടനം ചെയ്തു.

publive-image

വൈദ്യുതി ചാർജ്ജിനു പുറമെ കാലഹരണപ്പെട്ടു പോയ വാറ്റിൻ്റെ പേരിലും സർക്കാർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും സുതാര്യമായി കച്ചവടം ചെയ്യാനുള്ള സംവിധാനം നടപ്പാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.സെക്രട്ടറി 'കെ.എസ്.സി റാജ്, രവി, എന്നിവർ സംസാരിച്ചു.

garmens
Advertisment