Advertisment

ഡൽഹി സംഘർഷം ; അമിത് മിശ്രയോ മറ്റാരെങ്കിലുമോ ആയിക്കോട്ടെ; പ്രകോപനപരമായ പ്രസംഗത്തിൽ നടപടി വേണമെന്ന് ഗംഭീർ

New Update

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി വടക്കു കിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ നടപടി ആവശ്യപ്പെട്ട് കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി ഗൗതം ഗംഭീർ. സംഘർഷങ്ങളെ അദ്ദേഹം അപലപിച്ചു.

Advertisment

പ്രകോപനപരമായ പ്രസ്താവന നടത്തിയത് ആരായാലും അമിത് മിശ്രയോ അതല്ലെങ്കിൽ മറ്റാരെങ്കിലുമോ ആയിക്കോട്ടെ. കർശന നടപടി സ്വീകരിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഗംഭീര്‍ പ്രതികരിച്ചത്.

publive-image

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് അക്രമത്തിൽ ഏർപ്പെടുന്നതിനു പകരം സർക്കാരുമായി സംസാരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മിശ്ര, ജാഫറാബാദ് പ്രദേശത്തെ മജ്പൂർ ചൗക്കിൽ സി‌എ‌എയെ പിന്തുണച്ച് ഒരു സമ്മേളനത്തിന് നേതൃത്വം നൽകി.

തുടർന്ന് സി‌എ‌എ അനുകൂലികളും സി‌എ‌എ വിരുദ്ധരും തമ്മിൽ അക്രമം ഉണ്ടാവുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ കപിൽ മിശ്ര പൊലീസിന് നിർദേശം നൽകിയിരുന്നു. മൂന്ന് ദിവസം ഞങ്ങള്‍ തരും. അതിന് മുമ്പ് പ്രതിഷേധക്കാരെ റോഡുകളില്‍ നിന്നും മറ്റും നീക്കം ചെയ്യണം. അതിന് ശേഷം മറ്റു ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളുടെ മുന്നിലേക്ക് വരരുത്. ഞങ്ങളത് മുഖവിലക്കെടുക്കില്ല. എന്നാണ് മിശ്ര പറഞ്ഞത്.

goutham gambhir caa protest delhi riots amith mishra
Advertisment