Advertisment

ഗയയില്‍ ആസിഡില്‍ മുക്കി തലവെട്ടി മാറ്റിയ നിലയില്‍ 16കാരിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മറ്റൊരു പതിനാറുകാരി പെണ്‍കുട്ടിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ; കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് നിഗമനം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബിഹാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബിഹാറിലെ ഗയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പതിനാറുകാരിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

Advertisment

publive-image

ഗയയില്‍ നിന്ന് തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം തലവെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയും ആഴത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ഈ സംഭവത്തിന് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സമപ്രായക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ചെന്നും കുറ്റവാളിയെ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്നും മഗധ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ വിനയ്കുമാര്‍ പറഞ്ഞു.

Advertisment