Advertisment

കശ്മീർ സന്ദർശിക്കാൻ അനുമതി തന്നതിന് സുപ്രീം കോടതിയോട് നന്ദിയുണ്ട് ; എന്റെ റിപ്പോർട്ട് ഞാൻ കോടതിയിൽ സമർപ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതും കശ്മീർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്, " ;  ഗുലാം നബി ആസാദ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ജമ്മു കശ്മീർ സന്ദർശിക്കാൻ അനുവദിച്ച സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ കശ്മീർ സന്ദർശിക്കുമെന്ന് പറഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

"ജമ്മു കശ്മീർ സന്ദർശിക്കാൻ അനുമതി തന്നതിന് സുപ്രീം കോടതിയോട് എനിക്ക് നന്ദിയുണ്ട്. എന്റെ റിപ്പോർട്ട് ഞാൻ കോടതിയിൽ സമർപ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതും കശ്മീർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്," ഗുലാം നബി ആസാദ് വ്യക്തമാക്കി.

ശ്രീനഗർ, ജമ്മു, ബാരാമുള്ള, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് ഗുലാം നബി ആസാദിന് അനുമതി ലഭിച്ചത്. ഇവിടെയുള്ള ജനങ്ങളെ നേരിൽ കാണാനും അവരുടെ കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment