Advertisment

ന​വ​രാ​ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​ത്ത​രം പ​ടി​പാ​ടി​ക​ള്‍ ​നടത്തുന്നില്ല : രാം ​വി​ലാ​സ് പ​സ്വാ​ന്‍ ബി​ഹാ​റി​ല്‍ ഇ​ഫ്താ​ര്‍ വി​രു​ന്ന് ഒ​രു​ക്കി​യ​തി​നെ​തി​രേ ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിംഗ് രംഗത്ത്

New Update

പാ​റ്റ്ന: രാം ​വി​ലാ​സ് പ​സ്വാ​ന്‍ ബി​ഹാ​റി​ല്‍ ഇ​ഫ്താ​ര്‍ വി​രു​ന്ന് ഒ​രു​ക്കി​യ​തി​നെ​തി​രേ മ​റ്റൊ​രു കേ​ന്ദ്ര​മ​ന്ത്രി രം​ഗ​ത്ത്. ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗാ​ണ് പ​സ്വാ​നെ വി​മ​ര്‍​ശി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment

publive-image

ന​വ​രാ​ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​ത്ത​രം പ​ടി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നു മ​ന്ത്രി ചോ​ദി​ച്ചു. എ​ന്‍​ഡി​എ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ര്‍ വി​രു​ന്നി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചാ​ണു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. ഹി​ന്ദു​ക്ക​ളു​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​ന്തി​നാ​ണു മ​ടി​കാ​ണി​ക്കു​ന്ന​തെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ചോ​ദ്യ​മു​ന്ന​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി നേ​താ​വു​മാ​യ പ​സ്വാ​ന്‍ ഇ​ഫ്താ​ര്‍ വി​രു​ന്നൊ​രു​ക്കി​യ​ത്. ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യും പ​സ്വാ​ന്‍റെ ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Advertisment