Advertisment

ഇത് ചരിത്രം തിരുത്തി കുറിയ്ക്കല്‍ ..... സൈനിക് സ്കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിനായി ആരംഭിച്ച സൈനിക് ബോയ്സ് സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കേന്ദ്രത്തിന്‍റെ തീരുമാനം.

Advertisment

publive-image

 

ഇത്രയും കാലം ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ബോയ്സ് സൈനിക് സ്കൂളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ ചരിത്രത്തെയാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നത്. രാജ്യത്ത് 28 സൈനിക് സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

2021ല്‍ 10-20 ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് കഴിഞ്ഞ വര്‍ഷം മിസോറാമില്‍ നടപ്പാക്കിയിരുന്നു. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertisment