Advertisment

കരിപ്പൂർ വിമാനദുരന്തം- യാത്രകാർക്കായ്‌ ജികെപിഎ നിയമസഹായ സെൽ രൂപീകരിച്ചു: കോഴിക്കോട്‌ ഹെൽപ്ഡെസ്ക്‌ ഓഫീസ്‌ തുറക്കും

New Update

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്ക്‌ പറ്റിയവർക്കും എയർലൈൻസ് ഇൻഷുറൻസ്‌‌, സർക്കാർ ഇതര പ്രഖ്യാപിത നഷ്ടപരിഹാരങ്ങൾ സമയബന്ധിതമായ്‌ കൃത്യമായ്‌ നേടികൊടുക്കാൻ സൗജന്യസേവനമായ്‌ പ്രവാസികളുടെ ആഗോള കൂട്ടായ്മ എന്ന നിലയ്ക്ക്‌ സ്റ്റേറ്റ്‌ കമ്മറ്റിയുടെയും യാത്രക്കാരുടെ ജില്ലയിലെ GKPA ഭാരവാഹികളുടെയും വിദഗ്ദരുടെയും നിയമസഹായ സമിതിക്ക്‌ രൂപം കൊടുത്തതായ്‌ ജികെപിഎ സ്റ്റേറ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

പരിക്ക്‌ പറ്റിയ യാത്രക്കാരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും ഏകോപിപ്പിച്ച്‌ കോഴിക്കോട്‌ GKPA Helpdesk ഓഫീസ്‌ ആരംഭിക്കാനും തീരുമാനിച്ചതായ്‌‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ സിദ്ദിഖ്‌ കൊടുവള്ളി അറിയിച്ചു.

മംഗലാപുരം വിമാനദുരന്തം, 2018-19 ലെ പ്രളയദുരന്തം അടക്കം ഉള്ള അപകടങ്ങൾ സംഭവിച്ചപ്പോൾ "പ്രവാസികൾ" ആയത്‌ കൊണ്ട്‌ നാട്ടിലെ നിയമവ്യവസ്തിതിയിലെ അജ്ഞതയും വർഷങ്ങൾ ആയി നാട്ടിൽ നിന്ന് മാറി നിൽകുന്നതിനാലും കുറഞ്ഞ അവധികൾക്കകത്ത്‌ നിന്ന് കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തടസം കാരണവും ന്യായമായ നഷ്ടപരിഹാരങ്ങൾ ലഭിക്കാതെ മുൻപ്‌ നിശബ്ദരാക്കപ്പെട്ടത്‌ ആവർത്തിക്കാതിരിക്കാനാണു ഈ പ്രക്രിയ കൊണ്ട്‌ ലക്ഷ്യം വെക്കുന്നത്‌ എന്ന് ജെന. സെക്രെട്ടറി ഡോ എസ്‌ സോമൻ ‌ഉണർത്തിച്ചു.

പ്രഖ്യാപിത സഹായങ്ങൾ പലപ്പോഴും പ്രഖ്യാപനങ്ങൾ ആയ്‌ ഒതുങ്ങുകയും ഒറ്റക്ക്‌ ഒറ്റക്ക്‌ നിന്ന് ഒന്നും ലഭിക്കാതെ പോവുകയും ചെയുന്നതും ഇൻഷുറൻസ്‌ ലഭ്യമാക്കിത്തരാം എന്ന വാഗ്ദാനം നൽകി അഡ്വാൻസ്‌ കൈപറ്റി ചൂഷണം ചെയ്യുന്ന ചില ഇൻഷുറൻസ്‌ ഏജന്റുമാരിൽ നിന്നും സംരക്ഷണം നൽകാനും നഷ്ടപരിഹാരം ലഭിക്കാൻ കൃത്യമായ രേഖകൾ സമർപ്പിക്കാൻ പിന്തുണ നൽകാനും ഉള്ള പരിശ്രമം ആണു. ഇതിന്റെ വിജയത്ത്നായ്‌ സഹകരിക്കുന്ന എല്ലാ കൂട്ടായ്മകളുമായും വ്യക്തികളുമായും സഹകരിക്കാനും ‌സംഘടന സന്നദ്ധരാണു.

നിലവിൽ പ്രാധമിക സമിതിയിൽ GKPA ഭാരവാഹികൾ ആയ സിദിഖ്‌ കൊടുവള്ളി (സ്റ്റേറ്റ്‌ പ്രസിഡന്റ്‌), ഡോ: എസ്‌ സോമൻ ( സ്റ്റേറ്റ്‌ ജെന. സെക്രെട്ടറി) , എം.എം. അമീൻ (സ്റ്റേറ്റ്‌ ട്രഷറർ) , ഹബീബ്‌ പട്ടാമ്പി ( സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌), സൈമൻ അലക്സാണ്ടർ ( സ്റ്റേറ്റ്‌ മെംബെർഷിപ്‌ കോർഡിനേറ്റർ), അഡ്വ നോബൽ രാജു (ലീഗൽ അഡ്വൈസർ) , മജീദ്‌ പൂളക്കാടി (സൗദി ചാപ്റ്റർ പ്രസിഡന്റ്‌) എന്നിവരും മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർക്കോഡ്‌ പ്രതിനിധികളും ആണു ഉള്ളത്‌.

Advertisment