Advertisment

മൂലപ്പറമ്പ് അഞ്ചാം വാർഡ് ഗ്ലോബൽ കെഎംസിസി വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

New Update

മലപ്പുറം : ഒതു ക്കുങ്ങൾ പഞ്ചായത്ത് മൂലപ്പറമ്പ് അഞ്ചാം വാർഡ് ഗ്ലോബൽ കെഎംസിസി കമ്മിറ്റി സൗജന്യ വൃക്ക രോഗ  നിർണ്ണയ ക്യാമ്പ്  സംഘടിപ്പിച്ചു.  കൊണ്ടോട്ടി ശിഹാബ്  തങ്ങൾ  ചാരിറ്റിബിൾ ഡയാലിസിസ് റിസർച്ച് & റിഹാബിലിറ്റേഷൻ സെന്ററുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisment

publive-image

മൂലപ്പറമ്പ് അഞ്ചാം വാർഡ് ഗ്ലോബൽ കെഎംസിസി സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി ഉത്ഘാടനം ചെയ്യുന്നു.

മറ്റത്തൂർ മൂലപ്പറമ്പിൽ നടത്തിയ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കടമ്പോട്ട് മൂസ   ഹാജി ഉത്ഘാടനം ചെയ്തു.ആരോഗ്യമുള്ള  ഒരു  തലമുറയെ     സൃഷ്ടിക്കേണ്ടത്    സമൂഹത്തിന്റെ ബാധ്യതയാണ്. ജീവിതം   ക്രമീകരിച്ചാൽ ഒരുപാട്  രോഗങ്ങൾ  വരാതെ സൂക്ഷിക്കാനാവുമെന്ന്  അദ്ദേഹം പറഞ്ഞു.

ക്യാമ്പിൽ രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം അംഗങ്ങൾക്ക് ടെസ്റ്റ്‌കൾ  ചെയ്ത് രോഗ നിർണ്ണയം നടത്തി .വാർഡ് മെമ്പർ ചകിപ്പാറ സീനത്ത് അധ്യക്ഷത വഹിച്ചു. ഒതുക്കുങ്ങൾ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് മജീദ് കൂട്ടീരി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രധിനിധി രായിൻകുട്ടി നീറാട്, കെ പി  മുസ്തഫ, എം കെ അഷറഫ്  എം മുഹമ്മദ്, കെ പി മുഹമ്മദ് കുട്ടി,   കെ  ആലി ഹാജി, കെ പി  ബാവ, എം ഷഹീർ പ്രസംഗിച്ചു.

ക്യാമ്പിന്  കെ പി സകീർ,സി പി സൈതലവി,പി സൈനുദ്ദീൻ, എം കെ അമീർ,സി പി ഉസ്മാൻ, എൻ പി ഇസ്മായിൽ,കെ പി മുഹമ്മദാലി, മഞകണ്ടൻ നൗഷാദ്, സംഷീർ കെ പി,   റാഫി കെ പി,വാർഡ് മുസ്‌ലിം ലീഗ്  യുത്ത് ലിഗ്  കെ എം സി സി എം എസ് എഫ്‌  നേതാക്കൾ നേതൃത്വം നൽകി..

 

Advertisment