Advertisment

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാനുള്ള അപേക്ഷ; ഇന്നുമുതല്‍ 18വരെ സമര്‍പ്പിക്കാം: ബോണ്ട് വിതരണം 22ന്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍ 18വരെ സമര്‍പ്പിക്കാം. 22ന് ബോണ്ട് വിതരണം ചെയ്യും. റിസര്‍വ് ബാങ്കിന്റെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ്.

Advertisment

രാജ്യത്ത് സ്വര്‍ണ ഉപഭോഗം കുറച്ച്, സ്വര്‍ണ വിലയ്ക്ക് തുല്യമായ പണം വിപണിയിലേക്ക് ഇറക്കുകയാണ് ലക്ഷ്യം.

publive-image

സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.

ഗ്രാമിന് 3,214 രൂപവച്ച് വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പണം ഡിജിറ്റല്‍ മാര്‍ഗം അടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ വീതം ഡിസ്‌കൗണ്ടും ലഭിക്കും.

Advertisment