Advertisment

സ്വർണ്ണ കള്ളക്കടത്ത് കേസ് ;രാജി ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.പ്രവർത്തകർ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സ്വർണ്ണ കള്ളക്കടത്തിൻ്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പി.പ്രവർത്തകർ പത്തുലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് നേരിട്ട യക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ കത്തയക്കൽ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

publive-image

ജില്ല പ്രസിഡൻ്റ് അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനായി.ജില്ല വൈസ് പ്രസിഡൻ്റ് പി.ഭാസി, യുവമോർച്ച ജില്ല പ്രസിഡൻറ് പ്രശാന്ത് ശിവൻ, ജി.പ്രഭാകരൻ, ശാന്തകുമാരൻ, എം.സുനിൽ, ബാബു വെണ്ണക്കര, നവീൻ വടക്കന്തറ, കെ.സി സുരേഷ്, അശോകൻ പുത്തൂർ എന്നിവർ സംസാരിച്ചു.

Advertisment