Advertisment

തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വര്‍ണ്ണ നാണയങ്ങളുടെ ശേഖരം കണ്ടെടുത്തു, നാണയങ്ങളും പാത്രങ്ങളും ഏഴടി താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍, 1000-1200 കാലഘട്ടത്തിലേതെന്ന് നിഗമനം

New Update

തിരുച്ചിറപ്പള്ളി; തിരുവാനൈക്കാവലിലെ ജംബുകേശ്വര ക്ഷേത്രത്തിന് സമീപം സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നിതിനിടെയാണ് സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.

Advertisment

publive-image

1.716 കിലോഗ്രം ഭാരണുള്ള ചെറുതും വലുതുമായ സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും 1000-1200 കാലഘട്ടത്തിലെ നാണയങ്ങളാണെന്നും ക്ഷേത്രം അധികൃതര്‍ പറയുന്നു.

പാത്രത്തില്‍ കുഴിച്ചിട്ട നിലയിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ഏഴടി താഴ്ചയിലായിരുന്നു കുഴിച്ചിട്ടത്. കണ്ടെടുത്ത പാത്രങ്ങളും നാണയങ്ങളും കൂടുതല്‍ അന്വേഷണത്തിനായി ഒരു ട്രഷറിയില്‍ സൂക്ഷിച്ചതായാണ് വിവരം

gold coins gold coins found temple
Advertisment