Advertisment

ഗൂഗിള്‍ ‘ഇന്‍ബോക്‌സ്’ ഏപ്രില്‍ രണ്ട് വരെ മാത്രം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സും നിർത്താലാക്കുന്നു. ഇന്‍ബോക്‌സ് ആപ്ലിക്കേഷനിലൂടെ ഇമെയിലിലെ ഇന്‍ബോക്‌സ് മെസേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണ്. . ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. ഏപ്രില്‍ 2 മുതല്‍ ഇന്‍ബോക്സ് പ്രവര്‍ത്തന രഹിതമാകും. നിലവില്‍ ഇന്‍ബോക്‌സ് ഉപയോഗിക്കുന്നവര്‍ ഇമെയിലിലേക്ക് മാറണമെന്നും ഗൂഗിള്‍ ഓര്‍മ്മപ്പെടുത്തുന്നു.എന്നാല്‍ എന്തുകൊണ്ടാണ് ഇന്‍ബോക്‌സ് നിര്‍ത്തലാക്കുന്നത് എന്ന് ഗുഗിള്‍ വ്യക്തമാക്കിയിട്ടില്ല.

2014 ലാണ് ഗൂഗിള്‍ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സ് ആവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കത്തക്ക വിധത്തിലായിരുന്നു അവതരണം. ജിമെയിലിന്റെ ഡെസ്‌ക് ടോപ്പ് ആപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ സോവനങ്ങളും ഇന്‍ബോക്‌സ് ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട് റിപ്ലേ സംവിധാനം, നോട്ടിഫിക്കേഷനുകളില്‍ നിന്നും പ്രധാനപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള ഫീച്ചര്‍ തുടങ്ങിയവയെല്ലാം ഇന്‍ബോക്‌സില്‍ ലഭ്യമാണ്. നിലവില്‍ ഇന്‍ബോക്‌സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാം. അല്ലെങ്കില്‍ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് അപ്പ് തുടങ്ങിയവയിലേക്കോ മാറാം എന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment