Advertisment

ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി മൂന്ന്‌ ഇന്ത്യന്‍ ഭാഷകൂടി എത്തുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

ഇന്ത്യയില്‍ ഏകഭാഷാ വാദം കത്തിനില്‍ക്കുന്പോള്‍ ഗൂഗിള്‍ സെച്ചില്‍ മൂന്നു ഇന്ത്യന്‍ ഭാഷകള്‍ കൂടി എത്തുകയാണ്. 'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' എന്ന ചടങ്ങിലാണ്‌ ഇത്‌ പ്രഖ്യാപിച്ചത്‌.

Advertisment

publive-image

 

എന്നാല്‍ ഏത്‌ ഭാഷകളാണെന്ന്‌ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറിയയും ഉറുദുവും ഇതില്‍ ഉണ്ടാകാമെന്നാണ്‌ സൂചന.

ഇതോടെ ഗൂഗിളിലെ ഇന്ത്യന്‍ ഭാഷയുടെ എണ്ണം പന്ത്രണ്ടാകും. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി എന്നീ ഭാഷകളിലാണ്‌ നിലവില്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ കഴിയുക. അതോടൊപ്പം ഗൂഗിള്‍ സെര്‍ച്ചിലെ ഡിസ്കവര്‍ എന്ന ഓപ്‌ഷനിലൂടെ ഭാഷ തെരഞ്ഞെടുക്കാനാകും. തുടര്‍ന്ന്‌ ആ ഭാഷയിലുള്ള വാര്‍ത്തകളും വിശേഷങ്ങളും കാണാന്‍ സാധിക്കും.

അസിസ്‌റ്റന്‍റ് , ഗൂഗിള്‍ പേ, ബോലോ, ഗൂഗിള്‍ ലെന്‍സ്‌ തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഇന്ത്യക്കായുള്ള ഫീച്ചറുകളും ഗൂഗിള്‍ ഫോര്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Advertisment