Advertisment

സുരക്ഷാച്ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ നാലുജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി: ഗൂഗിളിന്റെ നയങ്ങളില്‍ പ്രതിഷേധിക്കുകയും തൊഴിലാളികളെ സംഘടിപ്പിക്കാന്‍ശ്രമിക്കുകയും ചെയ്ത ജീവനക്കാരെയാണ് പുറത്താക്കിയതെന്ന് ആക്ഷേപം

New Update

സിലിക്കണ്‍ വാലി: സുരക്ഷാച്ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ നാലുജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി. ഗൂഗിളിന്റെ നയങ്ങളില്‍ പ്രതിഷേധിക്കുകയും തൊഴിലാളികളെ സംഘടിപ്പിക്കാന്‍ശ്രമിക്കുകയും ചെയ്ത ജീവനക്കാരെയാണ് പുറത്താക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Advertisment

publive-image

ജീവനക്കാരെ പുറത്താക്കിയ വിവരം ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് സ്ഥിരീകരിച്ചു. സെര്‍ച്ച്‌ എന്‍ജിന്‍ ഭീമനായ ഗൂഗിളില്‍ തൊഴിലാളിസംഘടനകള്‍ രൂപവത്കരിക്കപ്പെടുന്നുവെന്ന സൂചനകള്‍ ശക്തമാക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

ഉന്നതോദ്യോഗസ്ഥരുടെ പേരിലുയര്‍ന്ന ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യംചെയ്തതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ ഗൂഗിളിനുനേരെ ജീവനക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.രണ്ടുവര്‍ഷമായിട്ടും പ്രതിഷേധങ്ങള്‍ പലരൂപത്തില്‍ തുടരുകയുമാണ്. സൈന്യവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിനും ചൈനയില്‍ നിയന്ത്രിത സെര്‍ച്ച്‌ എന്‍ജിനാരംഭിക്കാനുള്ള പദ്ധതിയിലും ജീവനക്കാര്‍ എതിര്‍പ്പുപ്രകടിപ്പിക്കുന്നുണ്ട്.

തൊഴിലാളികളെ സംഘടിപ്പിക്കാന്‍ശ്രമിച്ചതാണ് പുറത്താക്കലില്‍ കലാശിച്ചതെന്ന് പുറത്താക്കപ്പെട്ട ജീവനക്കാരെ പിന്തുണയ്ക്കുന്നവര്‍ ആരോപിക്കുന്നു. നിയമവിരുദ്ധമായ പ്രതികാരനടപടിയാണ് ഗൂഗിളിന്റേതെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

Advertisment