Advertisment

മാഞ്ഞുപോകുന്ന ഗോത്രചാരുതകൾ.... ഗോത്ര വിഭാഗങ്ങളുടെ ജീവിതവും കലയും അടുത്തറിഞ്ഞ് സർഗ വിദ്യാലയം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: നാടിന്‍റെ വേരുകൾ തേടിയും ഗതകാലത്തിന്‍റെ ജീവിത രീതികൾ നേരിൽ കണ്ടും

കല്ലടിക്കോട് ജി.എൽ.പി സ്കൂളിൽ സർഗ വിദ്യാലയം പ്രത്യേക പരിപാടിയുടെ  ഉദ്ഘാടനം നടത്തി. ആദിവാസി ഗോത്ര വിഭാഗമായ മുഡുകരുടെയും പാർശ്വവൽക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങളുടേയും ജീവിതരീതികൾ, അടുത്തറിയുന്നതായിരുന്നു പരിപാടി. ഒരു അധ്യയന വർഷക്കാലം നീണ്ടു നിൽക്കുന്ന സർഗ വിദ്യാലയ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കുട്ടികളുടെ നാട്ടറിവ് പാട്ടോടെ ആയിരുന്നു തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂതനും തിറയും കലാരൂപം അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

സമഗ്ര ശിക്ഷ കേരള ജില്ല ഓഫീസർ എം. ജയരാജ് പദ്ധതി വിശദീകരിച്ചു. പ്രാധാനധ്യാപകൻ അബൂബക്കർ സിദ്ദി, മെമ്പർസുമലത, ബിപിഒ മുഹമ്മദാലി, ബിആർസി പ്രതിനിധികളായ അലി, സന്തോഷ് കുമാർ, ദീപ, ബിനോയ്, പിടിഎ പ്രസിഡൻറ് അനീഷ്കുമാർ, മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

വിദ്യാലയങ്ങളുടെ മികവ് ലക്ഷ്യമാക്കി ഓരോ വിദ്യാലയവും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് മികവിന്‍റെ കേന്ദ്രമാക്കി മാറ്റാൻ പ്രാദേശികമായി തയ്യാറാക്കിയ പദ്ധതികളാണ് സർഗ്ഗവിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Advertisment