Advertisment

കുവൈറ്റില്‍ കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രതികൂല ഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ കൊറോണ വൈറസ് പ്രതിസന്ധിയുടെ പ്രതികൂല ഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. പ്രദേശിക ബാങ്കുകള്‍ക്ക് എസ്എംഇകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദം നല്‍കുന്നതാണ് ബില്‍.

Advertisment

publive-image

വായ്പയുടെ രീതി നിര്‍ണയിക്കാനും ഈ ബില്ലില്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഓരോ എസ്എംഇകള്‍ക്കും പരമാവധി 250000 കെഡിയാണ് അനുവദിക്കാവുന്ന ലോണ്‍ തുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോണ്‍തുക അടച്ചു തീര്‍ക്കേണ്ടതുമാണ്. ലോണ്‍ തവണകളായി ആരംഭിക്കുന്നതിനുള്ള ഗ്രേസ് പീരിഡ് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെയാണ്.

എസ്എംഇ ഉടമകള്‍ക്ക് അവരുടെ സാമ്പത്തിക നില കണക്കിലെടുത്ത് വായ്പ അനുവദിക്കും. ബില്ലിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ നടപടി ക്രമങ്ങള്‍ക്ക് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് മേല്‍നോട്ടം വഹിക്കും.

kuwait kuwait latest
Advertisment