Advertisment

ഗ്രാൻഡ് ഹൈപ്പർ ഇനി ജഹ്‌റയിലും; ഇന്ന് മുതല്‍ (ബുധന്‍, ജനുവരി 20) പ്രവർത്തനമാരംഭിക്കും; ഉദ്ഘാടന സ്‌പെഷ്യലായി വമ്പന്‍ വിലക്കുറവ് !

New Update

publive-image

Advertisment

കുവൈറ്റ്: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുട സാന്നിധ്യം രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും വ്യാപിപ്പിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റാണ് ജഹ്‌റയിലും ബ്രാഞ്ച് തുറക്കുന്നതിനോട് കൂടി ഈ നേട്ടം കൈവരിക്കുന്നത്.

പ്രവാസി മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് ഗ്രാന്‍റ് ഹൈപ്പര്‍ (Grand Hyper) എന്നതും മലയാളികള്‍ക്ക് അഭിമാനമാണ്. കുവൈറ്റില്‍ മാത്രം 22 ശാഖകളുള്ള ഗ്രാന്‍റ് ഹൈപ്പറിന്‍റെ 23-ാമത്തെയും ഗ്രൂപ്പിന്റെ 68-ാമത്തെയും ബ്രാഞ്ചാണ് ഇന്ന് (ബുധന്‍, ജനുവരി 20) ജഹ്റയിലെ ബ്ലോക്ക്‌ നാലിൽ ഹയവീൻ മാളിൽ ഒറ്റ നിലയിൽ 2000 സ്‌ക്വർ മീറ്ററിൽ വിസ്തൃതിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കുവൈറ്റിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളും കീഴടക്കുന്ന ഉദ്ഘാടനമാണ് ഇന്ന് ജഹ്റയിലെ പുതിയ ബ്രാഞ്ചിന്‍റേത് എങ്കിലും കോവിഡ്  കാലമായതിനാല്‍ ഉദ്ഘാടനത്തിനുമുണ്ട് പ്രത്യേകത. ഉദ്ഘാടനം ആഘോഷങ്ങളില്ലാതെ വിലക്കുറവിന്‍റെ ഉത്സവമാക്കി മാറ്റാനാണ് തീരുമാനം.

ഉദ്ഘാടന സ്പെഷ്യലായി വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രളില്‍നിന്നും നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എന്നതാണ് ഗ്രാന്‍റ് ഹൈപ്പറിന്‍റെ പ്രത്യേകത. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നേരിട്ട് വില്‍പനയ്ക്ക് എത്തിക്കുന്നതിലൂടെ ഇടനിലക്കാരിലേയ്ക്ക് പോകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈറ്റിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാന്‍റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നിത്യജീവിതത്തിലേയ്ക്ക് ആവശ്യമായതെന്തും ഗ്രാന്‍റില്‍ വില്‍പനയ്ക്ക് തയ്യാറാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

Advertisment