Advertisment

ജിസാറ്റ് 29ന്റെ വിക്ഷേപണം ഇനി ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കും

author-image
admin
New Update

Related image

Advertisment

 

ഇന്റർനെറ്റിന്റെ കുറഞ്ഞ സ്പീഡ് ആരെയും അലോസരപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍, അത്തരം അസ്വസ്ഥതകള്‍ ഇനി അധികകാലം സഹിക്കേണ്ടി വരില്ല. വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപണം വിജയകരമായതോടെ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എന്ന സ്വപ്‌നത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29. 3423 കിലോഗ്രാമാണ് ജിസാറ്റ് 29 ന്‍റെ ഭാരം. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പടെയുള്ള വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ് 29ന്‍റെ പ്രവര്‍ത്തനം ഗുണം ചെയ്യും. ഗാജാ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമായിരുന്നു.

Advertisment