Advertisment

ലോട്ടറി ടിക്കറ്റുകള്‍ക്ക് ഏകികൃത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

New Update

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ലോട്ടറി ടിക്കറ്റുകള്‍ക്ക് ഏകികൃത നികുതി ഏര്‍പ്പെടുത്തും. ജി.എസ്.ടി കൗണ്‍സിലിന്റെ 38-ാമത് യോഗത്തിലാണ് നിര്‍ണായക തീരുമാനം. വോട്ടെടുപ്പിലൂടെയാണ് തീരുമാനം നടപ്പാക്കിയത്. 28 ശതമാനമാണ് ലോട്ടറികള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ ആയിരുന്നു ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. നികുതി വെട്ടിപ്പ് തടഞ്ഞ് ജി.എസ്.ടി നികുതി വരുമാനം പരമാവധി ഉയര്‍ത്തുന്നതിനായിരുന്നു യോഗത്തില്‍ ഊന്നല്‍ നല്‍കിയിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കിയുള്ള മാസങ്ങളില്‍ പ്രതിമാസം 1.10 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി നേടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ജി.എസ്.ടി സംവിധാനം നവീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ബജറ്റിനു മുന്നോടിയായി ധനമന്ത്രി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി.ജി.എസ്.ടി കൗണ്‍സില്‍ യോഗം ഉയര്‍ത്തിയ ശുഭ പ്രതീക്ഷകളെ തുടര്‍ന്ന് ഓഹരി വിപണി കരുത്താര്‍ജിച്ചു.

council GST meeting
Advertisment