Advertisment

വ്യാജ ഇൻവോയ്‌സുകൾ തടയാൻ പുതിയ രീതിയുമായി ജിഎസ്ടി കൗൺസിൽ; ആധാർ മാതൃകയിൽ രജിസ്‌ട്രേഷൻ നടപ്പാക്കണമെന്ന് നിയമ സമിതി

New Update

ഡൽഹി: വ്യാജ ഇൻവോയിസുകൾ നൽകുന്നവരെ ഒഴിവാക്കാൻ രജിസ്‌ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ജി എസ് ടി കൗൺസിൽ നിയമ സമിതി ശുപാർശ നൽകിയതായി റിപ്പോർട്ട്. ജി എസ് ടി സംവിധാനത്തിന് കീഴിൽ പുതിയ അപേക്ഷകർക്കായി ആധാറിന് സമാനമായ രജിസ്‌ട്രേഷൻ പ്രക്രിയ അവതരിപ്പിക്കാനാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.

Advertisment

publive-image

ഫോട്ടോയും മറ്റ് രേഖകളും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് ഓൺലൈനിൽ പുതിയ രജിസ്‌ട്രേഷൻ പ്രക്രിയ നടത്താം. ഇതിലൂടെ വ്യാജന്മാരെ തടയാമെന്നാണ് നിയമ സമിതിയുടെ വിലയിരുത്തൽ.

ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ജി എസ് ടി സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങളൊരുക്കാം. പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മാതൃകയിലുള്ള സംവിധാനം തയ്യാറാക്കുന്നതിലൂടെ വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി ജി എസ് ടി സേവാ കേന്ദ്രങ്ങൾക്ക് കഴിയുമെന്നും സമിതി വിലയിരുത്തുന്നു

GST
Advertisment