Advertisment

ഗുജറാത്തിലെ നഗരങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് തീരുമാനം

New Update

അഹമ്മദാബാദ്: ഗുജറാത്തിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം ഏര്‍പ്പെടുത്തിയ കനത്തപിഴ വെട്ടിക്കുറച്ചതിനുപിന്നാലെയാണ് ഈ തീരുമാനം.

Advertisment

publive-image

സംസ്ഥാന മന്ത്രിസഭായോഗമാണ് നഗരങ്ങളിലെ യാത്രക്കാരെ ഹെല്‍മെറ്റില്‍നിന്ന് മോചിപ്പിച്ചത്. ഇനിമുതല്‍ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍മാത്രം ശിരോകവചം ധരിച്ചാല്‍മതി. എന്നാല്‍, പട്ടണപരിധിക്കുപുറത്തും പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ പിഴയീടാക്കും.

നഗരങ്ങളിലെ പൊതുജനങ്ങളില്‍നിന്നുണ്ടായ എതിര്‍പ്പും ബുദ്ധിമുട്ടുകളും മാനിച്ചാണ് ഹെല്‍മെറ്റ് നിര്‍ബന്ധമല്ലാതാക്കിയതെന്ന്് ഗതാഗതമന്ത്രി ആര്‍.സി. ഫല്‍ദു പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കുന്നത് മരണവും പരിക്കും കുറയ്ക്കുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍, നഗരവാസികള്‍ കൂടുതല്‍ദൂരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ല. പച്ചക്കറിവാങ്ങുന്നതിനുമുതല്‍ ശ്മശാനത്തില്‍പോകുന്നതിനുവരെ ഹെല്‍മെറ്റുവെച്ച്‌് യാത്രചെയ്യുന്നത് നിത്യജീവിതത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് മന്ത്രി വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളും കണക്കിലെടുത്തതായി അദ്ദേഹം പറഞ്ഞു.

Advertisment