Advertisment

പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടില്‍ സ്ഥല൦മാറ്റത്തിനു ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നു 25 വനിതാ ഹോംഗാര്‍ഡുകളുടെ വെളിപ്പെടുത്തല്‍. പരാതി 2 ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ

New Update

publive-image

Advertisment

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ സ്ഥലംമാറ്റം ലഭിക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നു വെളിപ്പെടുത്തല്‍. 25 വനിതാ ഹോംഗാര്‍ഡുകളാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സൂറത്ത് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരെ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബിജെപിയാണ്‌ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഗുജറാത്ത് ഭരിക്കുന്നത് .

സ്ഥലംമാറ്റത്തിനായി ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ ആരോപണം. മുതിര്‍ന്ന ഹോംഗാര്‍ഡുകളായ രണ്ടുപേരും വനിതാ ഹോംഗാര്‍ഡുമാരെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റം നല്‍കി പീഡിപ്പിക്കുമെന്നും, ജോലിക്കിടയില്‍ പോലും ശാരീരികമായി ഉപദ്രവിക്കുമെന്നും വനിതാ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ നാല് പേജുള്ള പരാതിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

modi flop
Advertisment