Advertisment

ഇസ്ലാമിക് പുതുവർഷം: ജൂലൈ 21ന് യുഎഇയിൽ അവധി പ്രഖ്യാപിച്ചു

author-image
Gaana
Updated On
New Update

publive-image

Advertisment

ദുബായ്: ഇസ്‌ലാമിക് പുതുവർഷം പ്രമാണിച്ച് യുഎഇ ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലാ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 21ന് അവധി ആയിരിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കായി അംഗീകരിച്ച ഔദ്യോഗിക അവധിക്കാല അജണ്ട സംബന്ധിച്ച മന്ത്രിസഭയുടെ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ജൂലൈ 21 വെളളിയാള്ച ആയതിനാൽ വാരാന്ത്യ അവധികളും അനുബന്ധമായി ലഭിക്കും.

ചാന്ദ്ര ചക്രത്തെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക് കലണ്ടർ തയ്യാറാക്കുന്നത്. മുഹമ്മദ് നബി (സ) യുടെയും അനുയായികളുടെയും മക്കയിൽ നിന്ന് മദീനയിലേക്കുള്ള കുടിയേറ്റം അല്ലെങ്കിൽ ഹിജ്റയെ അനുസ്മരിച്ചാണ് പുതുവർഷാരംഭം.

പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയുടെ ഭരണാധികാരികൾക്കും മന്ത്രാലയങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങൾക്കും മന്ത്രാലയം പുതുവർഷ ആശംസകളും അറിയിച്ചു. ഇതര അറബ് രാജ്യങ്ങളും പുതുവർഷത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment