Advertisment

ചിറയിന്‍കീഴില്‍ ഗുണ്ടാ ആക്രണം ഉണ്ടായെന്ന പൊലീസിന്‍റെ വാദം പൊളിയുന്നു ; പൊലീസ് നടത്തിയത് നരനായാട്ടെന്ന് സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ , ഗുണ്ടകള്‍ കല്ല് ഉപയോഗിച്ച് ആക്രമിച്ചെന്ന് പൊലീസ് ; ഗുരുതരപരിക്കേറ്റെന്ന അവകാശവാദവുമായി നിസാര പരിക്കു പോലും പറ്റാത്ത എസ്‌ഐ!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ചിറയന്‍കീഴ്‌ : ഇന്നലെ രാത്രി ചിറയിന്‍കീഴില്‍ ഗുണ്ടാ ആക്രണം ഉണ്ടായെന്ന പൊലീസിന്‍റെ വാദം പൊളിയുന്നു. വാഹനപരിശോധനക്കിടെ ആക്രമിച്ചത് പൊലീസെന്ന് വെളിപ്പെടുത്തി മല്‍സ്യത്തൊഴിലാളികള്‍ രംഗത്ത്.

Advertisment

publive-image

ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യന്‍ ആബേല്‍ ,ഓസ്ക്കാര്‍ ആബേല്‍ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് നടത്തിയത് നരനായാട്ടെന്ന് സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍.

എന്നാല്‍ ഗുണ്ടകള്‍ കല്ല് ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഗുരുതരമായി പരുക്കേറ്റെന്നാണ് നിസാര പരുക്കുപോലുമില്ലാത്ത എസ്ഐ പ്രൈജുവിന്‍റെ അവകാശവാദം.

Advertisment