Advertisment

ബി​നു പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി​യ​ത് ത​ന്‍റെ എ​തി​ർ ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ര​ണ്ടു ഗു​ണ്ട​ക​ളെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ട് ;പദ്ധതി മനസിലാക്കിയ ഗുണ്ടകൾ രക്ഷപ്പെട്ടു ; പിടിയിലായ 75 ഗുണ്ടകളിൽ 20 പേ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

New Update

ചെ​ന്നൈ : മ​ല​യാ​ളി​യാ​യ ഗു​ണ്ടാ​നേ​താ​വ് ബി​നു പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി​യ​ത് ത​ന്‍റെ എ​തി​ർ ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ര​ണ്ടു ഗു​ണ്ട​ക​ളെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന് പോ​ലീ​സ്. പി​റ​ന്നാ​ള്‌ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​വ​രെ ത​ന്ത്ര​പ​ര​മാ​യി കൊ​ല്ലാ​നാ​യി​രു​ന്നു പ​ദ്ധ​തി.

Advertisment

എ​ന്നാ​ൽ ഈ ​വി​വ​രം മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് സൂ​ച​ന. വേ​ലു ലോ​റി​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ഘോ​ഷം. ഇ​വി​ടെ പോ​ലീ​സ് ന​ട​ത്തി​യ ഒാ​പ്പ​റേ​ഷ​നി​ൽ 75 ഗുണ്ടകളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ 20 പേ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

publive-image

പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ സ​മീ​പ​ത്തു നി​ന്ന് 400 കി​ലോ ര​ക്ത ച​ന്ദ​ന​വും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ തേ​ടി കേ​ര​ള, ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ല​യാ​ളി​യാ​യ ഗു​ണ്ടാ​നേ​താ​വ് ബി​നു ത​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി​യ​ത്. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ക്കു​മു​റി​ച്ചാ​യി​രു​ന്നു ബി​നു​വി​ന്‍റെ ആ​ഘോ​ഷം. ബി​രി​യാ​ണി​യും മ​ദ്യ​വും അ​ട​ക്കം വ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ ​രു​ക്കി​യി​രു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മാ​ങ്ങാ​ട്, കു​ൻ​ഡ്ര​ത്തൂ​ർ, പൂ​ന​മ​ല്ലി, ന​സ്ര​ത്ത്പേ​ട്ട്, പോ​രൂ​ർ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള പോ​ലീ​സു​കാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ലം വ​ള​ഞ്ഞ​ത്. കാ​റു​ക​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും മ​റ്റു​മാ​യി 200 പേ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment