Advertisment

ഇന്ത്യയില്‍ നിന്നും ഓ​സ്ട്രേ​ലി​യ​യിലെത്തി യുവതികളെ പീ​ഡി​പ്പി​ച്ച യോ​ഗാ ഗു​രു സ്വാ​മി ആ​ന​ന്ദ ഗി​രി അ​റ​സ്റ്റി​ൽ. സ്വാമി പിടിയിലായത് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ. ജയിലിലായ സ്വാമിയുടെ മോചനം ഏറെ വൈകിയേക്കും

New Update

publive-image

Advertisment

സി​ഡ്നി: ഇന്ത്യയില്‍ നിന്നും ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ എത്തി യുവതികളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 'പ്രശസ്ത' യോ​ഗാ ഗു​രു സ്വാ​മി ആ​ന​ന്ദ ഗി​രി അ​റ​സ്റ്റി​ൽ.

ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ആ​റാ​ഴ്ച​ത്തെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി സി​ഡ്നി​യി​ലെത്തിയതായിരുന്നു 'ഗുരു'.

ഇത്തവണയും പതിവ് 'പ്രഭാഷണം' ഒക്കെ കഴിഞ്ഞ് സംതൃപ്തനായി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യ്യാറെ​ടെ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വാമിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

കോ​ട​തി ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെയ്തു . ഇ​നി ജൂ​ണി​ൽ മാ​ത്ര​മാ​ണ് വീ​ണ്ടും ഗി​രി​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സാ​ധി​ക്കു​ക. അതുവരെ ജയിലില്‍ കിടക്കണം . ര​ണ്ട് ശി​ഷ്യ​ക​ളെ​യാ​ണ് ആ​ന​ന്ദ് ഗി​രി പീ​ഡി​പ്പി​ച്ച​ത്.

2016 സി​ഡ്നി​യി​ലെ റൂ​ട്ടി ഹി​ല്ലി​ൽ പ്ര​യ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​ത്തെ സം​ഭ​വം. 2018 ന​വം​ബ​റി​ൽ മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ ശി​ഷ്യ​യേ​യും ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഓസ്ട്രേലിയയിലെ നിയമപ്രകാരം 10 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് സ്വാമിയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് . അതിനാല്‍ തന്നെ ജാമ്യം ലഭിച്ചാലും സ്വാമിയ്ക്ക് ഇന്ത്യയിലെ 'ആശ്രമത്തിലേയ്ക്ക്' ഉടന്‍ മടങ്ങാനാകുമോ എന്ന് കണ്ടറിയണം.

latest
Advertisment