Advertisment

പ​രീ​ക്ഷ എ​ഴു​താ​ന്‍ കൂ​ട്ടു​വ​ന്ന ബ​ന്ധു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗു​രു​ഗ്രാം: പ​രീ​ക്ഷ എ​ഴു​താ​ന്‍ കൂ​ട്ടു​വ​ന്ന ബ​ന്ധു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡ് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment

publive-image

സെ​പ്റ്റം​ബ​ര്‍ ഇ​രു​പ​ത്തി​ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു പ​രീ​ക്ഷ​യെ​ഴു​താ​നാ​ണ് മ​ഹേ​ന്ദ്ര​ഗ​ഡി​ല്‍​നി​ന്നു യു​വ​തി ഗു​രു​ഗ്രാ​മി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യു​ന്ന​ത്. പ​രീ​ക്ഷാ സെ​ന്‍റ​റി​ല്‍ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി ക​ണ്ടു​മു​ട്ടി.

പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​നാ​ല്‍ യു​വാ​വി​ന്‍റെ നി​ര്‍​ബ​ന്ധ​ത്തി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തു. രാ​ത്രി​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു പ​രീ​ക്ഷ പു​ന​ര്‍​നി​ര്‍​ണ​യി​ച്ചി​രു​ന്ന​ത്. ഇ​ത് എ​ഴു​തി​യ​ശേ​ഷം യു​വ​തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ന​സി​ക സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സം​ഭ​വം ന​ട​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ യു​വാ​വി

Advertisment