Advertisment

നാട്ടിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് ഗ്രാമവാസിയുടെ ക്രൂരത; വൈറൽ വീഡിയോ

New Update

നാട്ടിലിറങ്ങിയ കാട്ടാനയുടെ വാൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്ന ഗ്രാമവാസിയുടെ വീഡിയോ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ ഝാർ എന്ന ഗ്രാമത്തിൽ നിന്നാണ് ദൃശ്യങ്ങൾ. ഗ്രാമത്തിൽ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Advertisment

publive-image

വീഡിയോയിൽ വാലിൽ പിടിച്ച് വലിച്ചിട്ടും പ്രതികരിക്കാതിരിക്കുന്ന പിടിയാന മനുഷ്യരെ കണ്ട് തിരിഞ്ഞ് നടക്കുകയാണ്. കൂടെയുള്ളവരും വാലിൽ പിടിച്ച് വലിക്കുന്ന ആളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആനയെ ആക്രമിക്കാനായി ആയുധങ്ങൾ എടുക്കുന്ന ആളുകളും വീഡിയോയിലുണ്ട്.

വൈറലായ വീഡിയോയിൽ ആനയോട് ചെയ്യുന്ന ക്രൂരതയെ വിമർശിച്ച് നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

വീഡിയോ കാണാം,

Advertisment