Advertisment

2021 ലെ ഹജ്ജ്:കരിപ്പൂരിൽ നിന്നും യാത്ര പുന:സ്ഥാപിക്കണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ

New Update

തച്ചമ്പാറ : 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.

Advertisment

രാജ്യത്തെ 16 ഹജ്ജ് ഹൗസുകളിൽ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂർ ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങളെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണം.

ഭൂരിപക്ഷം യാത്രക്കാരുടെയും സൗകര്യങ്ങൾ കൂടി പരിഗണിച്ച് സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു. 'നിർഭയ ജീവിതം, സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ 2021 ഏപ്രിലിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിന്റെ മുന്നോടിയായാണ് മെമ്പേഴ്സ് മീറ്റ് നടത്തിയത്. ഡിസംബർ 6 നാണ് പ്രഖ്യാപന സമ്മേളനം.

തച്ചമ്പാറമണ്ഡലത്തിലെ കല്ലടിക്കോട്. വാഴമ്പുറം, തച്ചമ്പാറ, ചിറക്കൽപ്പടി, കൊറ്റിയോട് എന്നീ ശാഖകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മീറ്റ് നടത്തിയത്. പ്രമുഖ ക്വുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മീറ്റ് ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷ്യം വഹിച്ചു. ഹുസൈൻ സലഫി, ടി. കെ അശ്റഫ്, ഹാരിസ് ഇബ്നു സലീം, സി പി സലീം, കെ. താജുദ്ദീൻ സ്വലാഹി, അർഷദ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു.

hajj karipoor
Advertisment