Advertisment

ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു! ലേഡി സൂപ്പർ സ്റ്റാറാകുന്നത് ബോളിവുഡ് താരറാണി

author-image
ഫിലിം ഡസ്ക്
New Update

ജീവിതകഥ സിനിമയാകുന്നത് ഒരു പുതിയ സംഭവമല്ല. ഒരുപാട് ബയോപിക്കുകൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ഇന്ത്യൻ സിനിമയിലെ സൂപ്പർ ലേഡി ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നത്രേ. വിദ്യാ ബാലനാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹാൻസൽ മെഹ്തയാണ് ശ്രീദേവിയുടെ ജീവിതത്തെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. ചിത്രത്തിനെ കുറിച്ചു സംവിധായകൻ ഹൻസൻ തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറ‍ഞ്ഞത്..

Advertisment

publive-image

ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹൻസൽ. എന്നാൽ ഈ സമയത്തായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. അതോടെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. അതുകൊണ്ടാണ് താരത്തിന് ആദര സൂചകമായി ഇങ്ങനെയാരു ചിത്രം ചെയ്യാൻ തീരുമാനിച്ചത്.ഇന്ത്യൻ സിനിമയിൽ ശ്രീദേവിയ്ക്ക് പകരക്കാരിയാകാൻ മറ്റൊരു നടില്ല. ഇനിയൊരിക്കലും മറ്റൊരു ശ്രീദേവി ഉണ്ടാകില്ലെന്നും സംവിധായകൻ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രിയ താരത്തിന്റെ കഥ വെള്ളിത്തിരയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷർ. എല്ലാവർക്കും ഒന്നു മാത്രം അറിഞ്ഞാൽ മതി. തങ്ങളുടെ പ്രിയ താരത്തിന് സിനിമയിൽ ജീവൻ നൽകുന്നത് ആരാണെന്ന്. വിദ്യാബാലനെയാണ് സംവിധായകൻ ഇതിനായി സമീപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഇതിനു മുൻപും ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നുവെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ യാണ് താരത്തിന്റെ ജീവിതം സിനിമയാക്കുന്നതെന്നും റിപ്പേർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തയ്ക്കെതിരെ സംവിധായകൻ തന്നെ അന്ന് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും . ശ്രീദേവിയെ കുറിച്ചു ബയോപിക് ചിത്രം ഒരുക്കുന്നില്ലെന്നും രാംഗോപാൽ വർമ്മ പറ‍ഞ്ഞിരുന്നു. താരത്തിന്റെ വിയോഗത്തെ തുടർന്നു രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കാൻ കാരണമായത്.

ശ്രീദേവിയുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയാണ് രാം ഗോപാൽ വർമ്മ. താരത്തിന്റെ ജീവിതം വളരം അടുത്തു നിന്ന് കണ്ടയാൾ കൂടിയാണ് അദ്ദേഹം. അതിനാൽ തന്നെ ശ്രീദേവിയെ കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു മണ്ടത്തരമാണെന്നു രാംഗോപാൽ വർമ്മ അന്നും പറഞ്ഞിരുന്നു. അതിനുള്ള കാരണവും അന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ശ്രീദേവിയ്ക്ക് ജീവൻ നൽകാൻ കഴിവുള്ള നടിമാരൊന്നും ഇന്ന് സിനിമ ലോകത്ത് ഇല്ല.

Advertisment