Advertisment

മലയാളികളുടെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ; ദുൽഖറിന് സ്പെഷ്യൽ പിറന്നാൾ ആശംസ പങ്കുവെച്ച് പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: മലയാളികളുടെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ. മലയാള സിനിമയുടെ താരപുത്രൻ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് ഒരു സ്പെഷ്യൽ ആശംസയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻറെ സുഹൃത്തും മലയാള സിനിമയിലെ സഹപ്രവർത്തകനും സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ.

ദുൽഖറിന് പിറന്നാൾ ആശംസകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി അറിയിച്ചത്. മലയാളത്തിലെ താരങ്ങളുടെ ജന്മദിനത്തിന് ആരാധകർ ഏറെയും കാത്തിരിക്കാറുള്ളത് പൃഥ്വി എങ്ങനെയാണ് ആശംസ നേരുന്നത് എന്ന് കാണാനാണ്. കാരണം പൃഥ്വിക്ക് ഇംഗ്ലീഷിലുള്ള പരിജ്ഞാനത്തിലൂടെയാണ് മലയാളി സമൂഹം പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാറുള്ളത്.

എന്തായാലും ഇത്തവണയും പൃഥ്വി പതിവ് തെറ്റിച്ചിട്ടില്ല. പക്ഷെ ഇംഗ്ലീഷിന്റെ കാഠിന്യം താരം അല്പമൊന്ന് കുറച്ചിട്ടുണ്ട്. തന്റെ സഹപ്രവർത്തകനായ ദുൽഖറിന് സ്നേഹാദരങ്ങൾ എല്ലാം നൽകിക്കൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. പൃഥ്വിയുടെ ആശംസയിൽ ഇരുവരുടെ കുടുംബങ്ങൾ തമ്മിലുള്ള ദൃഢബന്ധം വ്യക്തമാകുന്നുണ്ട്.

സിനിമയിലെ സഹപ്രവർത്തകർ എന്നതിലും മുകളിൽ നിൽക്കുന്നതാണ് ഇവരുടെ ബന്ധം. അതുകൊണ്ട് തന്നെ പരസ്പരം ഒരു സുഹൃദ്ബന്ധത്തിലുമപ്പുറമാണ് പൃഥ്വിയും ഒപ്പം അദ്ദേഹത്തിൻറെ കുടുംബവും ദുൽഖറിന് നൽകുന്നത് എന്നത് പോസ്റ്റിൽ വ്യക്തമാകുന്നുണ്ട്.

ദുൽഖറിന്റെ എളിമയും അദ്ദേഹത്തിലെ ഗുണങ്ങളെയും കുറിച്ച് പൃഥ്വി വ്യക്തമായ ധാരണ നൽകുന്നുണ്ട്. ഒപ്പം തന്നെ ദുൽഖറിന് സിനിമയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള ആത്മാർത്ഥതയും അഭിനിവേശവും പൃഥ്വി തന്റെ പോസ്റ്റിൽ കൃത്യമായി കുറിച്ചിടുന്നു.

ഇതിനെല്ലാം മുകളിൽ മമ്മൂട്ടി എന്ന താരരാജാവിന്റെ പുത്രൻ എന്ന വിലാസം അദ്ദേഹം എത്ര അഭിമാനത്തോടെയാണ് കൊണ്ട് നടക്കുന്നത് എന്നും പൃഥ്വി ചേർക്കുന്നുണ്ട്. ദുൽഖർ അദ്ദേഹത്തിൻറെ കരിയറിൽ നേടിയ ഓരോ വിജയവും അദ്ദേഹം അർഹിക്കുന്നതാണെന്നും പൃഥ്വി പറയുന്നു.

ഒടുവിൽ കുടുംബത്തിനും സിനിമക്കും കാറുകൾക്കും ഇരുവരുടെ മക്കൾ വലുതാവുന്നത് കാണാനുമുള്ള ആശംസകൾ നേർന്ന് കൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

cinema
Advertisment