Advertisment

ഭീഷണിപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഛത്തീസ്ഗഢ്: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍. ചത്തീസ്ഗഢിലെ ബലോദാ ബസാറിലാണ് സംഭവം.

Advertisment

publive-image

മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ അധ്യാപകരായ ദേവേന്ദ്ര, രാമേശ്വര്‍ പ്രസാദ് സാഹു, രൂപനാരായന്‍ സാഹു, മഹേഷ് കുമാര്‍ വര്‍മ്മ, ദിനേഷ് കുമാര്‍ സാഹു, ചാടന്‍ ദാസ് ഭേഗന്‍, ലാല്‍റാം ബെര്‍വാന്‍ഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളായ ദേവേന്ദ്ര ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ വിനോദ യാത്രയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

രാമേശ്വര്‍ എന്ന അധ്യാപകന്‍ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിനിയെ ഫോണ്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു. ഇവരെക്കൂടാതെ മറ്റ് അഞ്ച് അധ്യാപകര്‍ സമാനമായ രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നിരന്തരമായി അശ്ലീല കമ്മറ്റുകള്‍ പറഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥിനികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

haraz case
Advertisment