Advertisment

കര്‍ഷകരുടെ വേദന മനസിലാവും: കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: കര്‍ഷകര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. കര്‍ഷകരുടെ വേദന മനസിലാവുമെന്നും രാജ്യം സന്തോഷത്തോടെയിരിക്കാന്‍ സന്തോഷമുള്ള കര്‍ഷകര്‍ വേണമെന്നാണ് ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.

'കര്‍ഷകന്‍റെ വേദന എനിക്ക് മനസിലാവും. സന്തോഷമുള്ള രാജ്യത്തിനായി സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണ്. ജയ് ഹിന്ദ്' എന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരേ രാജ്യ വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദ് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍റെ പ്രതികരണം.

Advertisment