Advertisment

”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു;  സുരേഷ് ഗോപിയെ ട്രോളി ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

ഒല്ലൂര്‍:  എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിയെ ട്രോളി ഹരീഷ് പേരടി. എന്തൊക്കെ ചെയ്യണം ചെയ്യണ്ടെന്ന് ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞു തന്നിട്ടുണ്ട്, വെറുതേ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞുവെന്നാണ് താരം പറയുന്നത്. പൊലീസ് യൂണിഫോമിലുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.

Advertisment

publive-image

”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു…” എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, സംഭവത്തില്‍ പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വന്ന് രാജ്യസഭ ചെയര്‍മാന് പരാതി നല്‍കാമെന്നും അപ്പോള്‍ കാണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

hareesh peradi
Advertisment