Advertisment

യുസഫലി സാർ സഹായിക്കണം... സർക്കാരിനോട് പറഞ്ഞു മടുത്തു, ഇനിയും നാണം കെടാൻ വയ്യാ : അഭ്യർത്ഥനയുമായി ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കണമെന്ന് വ്യവസായ പ്രമുഖനായ എം എ. യുസഫലിയോട് അഭ്യർത്ഥിച്ച് നടൻ ഹരീഷ് പേരടി. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പേരടിയുടെ അഭ്യർത്ഥന. സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു... ഇനിയും നാണം കെടാൻ വയ്യായെന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി യൂസഫലിക്ക് തുറന്ന കത്ത് നൽകിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ: 

''പ്രിയപ്പെട്ട M.A.യുസഫലി സാർ.. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം.. താങ്കളുടെ ലുലുവിൽ ഒരു തിയ്യറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും... സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു... ഇനിയും നാണം കെടാൻ വയ്യാ.. അതുകൊണ്ട് പറയുകയാണ്.. സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു... ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും... പരിഗണിക്കുക''- ഹരീഷ് പേരടി കുറിച്ചു.

Advertisment