Advertisment

സുകുമാരൻ നായരും പിണറായിയും തമ്മിൽ 'അന്തർധാരകൾ' വല്ലതും ഉണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്...മൂന്ന് മുന്നണികളെയും ഒരേ പോലെ കുറ്റപ്പെടുത്തി സമദൂരം തെളിയിക്കുകയാണ് സുകുമാരൻ നായർ .... ശബരിമല വിഷയത്തിൽ സുകുമാരൻ നായരുടെ നിലപാടിനെ പരിഹസിച്ച് ബിജെപി നേതാവ് ഹരി എസ് കർത്താ

New Update

ശബരിമല വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പുതിയ നിലപാടിനെ പരിഹസിച്ച് ബിജെപി നേതാവ് ഹരി എസ് കർത്താ. ഫലത്തിൽ നായരുടെ നിലപാട് വെട്ടിലാക്കുന്നത് കോൺഗ്രസിനെയാണെന്നും അദ്ദേഹം പറയുന്നു. പുതിയ നിലപാടിന് പിന്നിൽ സുകുമാരൻ നായരും പിണറായിയും തമ്മിൽ 'അന്തർധാരകൾ' വല്ലതും ഉണ്ടോ എന്നും സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisment

publive-image

ഹരി എസ് കർത്തായുടെ ഫേസ്ബുക്ക് കുറിപ്പ്

"കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ" എന്ന് പണ്ട് പറയുമ്പോലെയായി ശബരിമല വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പുതിയ നിലപാട്. ഫലത്തിൽ നായരുടെ നിലപാട് വെട്ടിലാക്കുന്നത് കോൺഗ്രസിനെയാണ്.

കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തുന്നത് പ്രധാനമായും ശബരിമലയിലെ സ്ത്രീ പ്രവേശനമാണല്ലോ. മൂന്ന് മുന്നണികളെയും ഒരേ പോലെ കുറ്റപ്പെടുത്തി സമദൂരം തെളിയിക്കുകയാണ് സുകുമാരൻ നായർ എന്ന് തോന്നുമെങ്കിലും, ഇത് ആർക്കെങ്കിലും ഗുണം ചെയ്യുന്നെങ്കിൽ അത് ഇടതു മുന്നണിക്കാണ്.

പുതിയ നിലപാടിന് പിന്നിൽ സുകുമാരൻ നായരും പിണറായിയും തമ്മിൽ 'അന്തർധാരകൾ' വല്ലതും ഉണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ശബരിമല വിഷയം ഉപയോഗിക്കുന്നു എന്നാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പരാതി.

ഇനിയിപ്പോൾ സുകുമാരൻ നായരുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും ശബരിമലയെപ്പറ്റി മിണ്ടാതിരിക്കുമോ എന്നറിയേണ്ടിയിരിക്കുന്നു. ആചാരസംരക്ഷണത്തിന് കരട് നിയമത്തിന് വരെ രൂപം നൽകി അവതരിപ്പിച്ചു കഴിഞ്ഞു കോൺഗ്രസ്‌ നേതൃത്വം. അത് കൊണ്ട് സുകുമാരൻ നായരുടെ പ്രസ്താവനക്ക് ഒരു ദുഷ്ടലാക്കുണ്ടെങ്കിൽ അത് കോൺഗ്രസിനും യു ഡി എഫിനും എതിരെ തന്നെയാണ്.

Advertisment