Advertisment

നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കുത്തിക്കൊന്നു

New Update

ചണ്ടീഗഢ്: ഹരിയാനയിലെ ഫരീദബാദില്‍ നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വീട്ടിനുള്ളിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ അച്ഛന്റെ കടയില്‍ ജോലി ചെയ്യുന്ന ഭോല എന്ന ആളാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

Advertisment

publive-image

ഫരീദാബാദിലെ അസോതി ഗ്രാമത്തിലാണ് സംഭവം നടന്നത്. തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയില്‍ നിന്നും വെറും 80 കിലോമീറ്റര്‍ അകലെയാണിത്. വൈദ്യപരിശോധനയില്‍ കൊലയ്ക്ക് മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 ഓടെ ഭോല കടയില്‍ നിന്ന് ഇറങ്ങുകയും വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടിയെയും ഭോലയെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭോലയുടെ വീട്ടിനുള്ളിലെ പെട്ടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment