Advertisment

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം; നിങ്ങള്‍ ഇത്ര പെട്ടെന്ന് മതേതരനായോയെന്ന് ഉദ്ധവ് താക്കറെയോട് ഗവര്‍ണര്‍

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും തമ്മില്‍ തര്‍ക്കം. ഉദ്ധവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ഗവര്‍ണര്‍ ചോദിച്ചു.

ഹിന്ദുക്കളാണ് നിങ്ങളുടെ പ്രബല വോട്ടുബാങ്കെന്നും അയോധ്യ സന്ദര്‍ശിച്ച് നിങ്ങള്‍ ശ്രീരാമഭക്തി പരസ്യമായി പ്രകടിപ്പിച്ചതാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് ദൈവം മുന്നറിയിപ്പ് നല്‍കിയതാണോ അതോ നിങ്ങള്‍ മതേതരനായതാണോ എന്നും ഗവര്‍ണര്‍ കത്തിലൂടെ ചോദിച്ചു.

എന്നാല്‍, നിങ്ങള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തയാളാണെന്നും മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെയും രംഗത്തെത്തി.

Advertisment