Advertisment

മെഴുകുതിരി തെളിക്കും മുമ്പ് ആരും സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

New Update

ദില്ലി: പ്രധാനമന്ത്രിയുടെ ആഹ്വാനം പോലെ മെഴുകുതിരി തെളിക്കും മുമ്പ് ആരും സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് മുന്നറയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Advertisment

publive-image

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

മെഴുകുതിരി ആണ് തെളിക്കുന്നതെങ്കില്‍ അതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം.

അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുതെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തോടായി പറഞ്ഞത്.

Advertisment