Advertisment

കോളിഫ്ളവർ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ക്കൂടി ശ്രദ്ധിക്കുക

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വിറ്റാമിൻ സി, സിങ്ക്, മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ പച്ചക്കറിയാണ് കോളിഫ്ളവർ. കോളിഫ്ളവറിൽ കൊഴുപ്പ് തീരെ കുറവാണ്. കോളിഫ്ളവർ വിഭവങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.

Advertisment

publive-image

കോളിഫ്ളവർ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;

കോളിഫ്ളവർ വൃത്തിയാക്കുമ്പോൾ ഇലകൾ മുറിച്ചുമാറ്റി തിളച്ച വെളളത്തിൽ വിനാഗിരിയോ മഞ്ഞൾപ്പൊടിയോ ചേർത്ത് അൽപ്പസമയം വയ്ക്കുന്നത് പുഴുക്കളും പ്രാണികളും പൊങ്ങി വരുന്നതിനും വിഷാംശം ശമിപ്പിക്കുന്നതിനും സഹായിക്കും. ഇതിനു ശേഷം കഴുകി ഉപയോഗിക്കാം.

കോളിഫ്ളവർ വറുത്തും കറിവച്ചും ആവിയിൽ വേവിച്ചും അതും അല്ലെങ്കിൽ പച്ചയ്ക്കും ഉപയോഗിക്കാം. ഇതിന്റെ ഇലകളും തണ്ടുകളും ഭഷ്യയോഗ്യമാണ് (സൂപ്പുകൾ). സാധാരണ പൂവുകളാണ് ഉപയോഗിക്കാറുളളത്.

വൃത്തിയാക്കി എട്ടു മിനിറ്റ് ആവിയിലോ, അഞ്ചു മിനിറ്റ് വെളളത്തിൽ വേവിച്ചോ ഉപയോഗിക്കാം. ഒരു ടേബിൾ സ്പൂൺ പാലോ നാരങ്ങാനീരോ ചേർത്ത് വേവിച്ചാൽ വേവിക്കുമ്പോൾ മഞ്ഞ നിറമാകുന്നത് തടയാം.

വൃത്തിയുള്ളതും വെളുത്തനിറവുമുളളതുമായ കോളിഫ്ളവർ വാങ്ങുക. മുകൾ ഭാഗം കട്ടിയുളളതും തിങ്ങിനിൽക്കുന്നതും ഫ്രെഷ്നസിനെ സൂചിപ്പിക്കുന്നു. ഇലകളാൽ മൂടി നിൽക്കുന്നവ കൂടുതൽ ഫ്രെഷായിരിക്കും.

Advertisment