Advertisment

ഇടവിട്ട് വരുന്ന ജലദോഷം: കാരണങ്ങള്‍ ഇവയൊക്കെയാകാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചിലർക്ക് ജലദോഷം ഇടവിട്ട് വരാറുണ്ട്.  ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാകാം..

Advertisment

കുറഞ്ഞ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. തിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

publive-image

അലർജിയാണ് ജലദോഷത്തിനുള്ള മറ്റൊരു പ്രധാന പ്രശ്നം. പൊടി അലർജിയുള്ളവർക്കാണ് ജലദോഷം കൂടുതലായി ഉണ്ടാകുന്നത്. അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം മാറാതെ നിർക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഒരുപാട് വിയര്‍ക്കുന്നവര്‍ക്ക് ജലദോഷം ഇടയ്ക്കിടെ ഉണ്ടാകാം. അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വർധിപ്പിക്കാനാകും.

കെെ എപ്പോഴും സോപ്പിട്ട് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയിൽ പോയി വന്നശേഷമോ, ബാത്ത് റൂമിൽ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കെെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.

Advertisment